01:33am 26 May 2026
NEWS

27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 മെയ് 26 ചൊവ്വ

25/05/2026  05:52 PM IST
nila
 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 മെയ് 26 ചൊവ്വ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം നേടാനാകും. മത്സരങ്ങളിലും മികച്ച നേട്ടം കൈവരും. അംഗീകാരവും സമ്മാനലാഭവും ലഭിക്കാം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും ഉല്ലാസയാത്രകളും സന്തോഷം പകരും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. മാനസിക അസ്വസ്ഥതയും യാത്രകളിൽ നിരാശയും അനുഭവപ്പെടാം. ശത്രുശല്യത്തിനും ചെറിയ പരിക്കുകൾക്കും സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. സാമ്പത്തിക നഷ്ടത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിദ്യാഭ്യാസ-പരീക്ഷാ രംഗങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. അംഗീകാരവും സമ്മാനലാഭവും ലഭിക്കാം. പുതിയ പഠനാവസരങ്ങൾ തേടുന്നവർക്ക് നല്ല സമയം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): അഭിമാനത്തിന് ക്ഷതമേൽക്കാവുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. തർക്കങ്ങളും അസ്വസ്ഥതകളും ഒഴിവാക്കാൻ ശ്രദ്ധിക്കുക. വാഹനയാത്രകളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ബിസിനസ് രംഗത്ത് നേട്ടങ്ങൾ കൈവരും. മത്സരങ്ങളിലും പ്രവർത്തനങ്ങളിലും വിജയം പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ മുന്നിലെത്തും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ശത്രുക്കളുടെ ഇടപെടലും ആരോഗ്യപ്രശ്നങ്ങളും അലട്ടാം. യാത്രകളിലും കൂടിക്കാഴ്ചകളിലും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ആരോഗ്യവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുന്ന ദിനം. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം നൽകും. അംഗീകാരവും നേട്ടങ്ങളും കൈവരും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പരീക്ഷകളിലും മത്സരങ്ങളിലും മികച്ച ഫലങ്ങൾ ലഭിക്കാം. സന്തോഷകരമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ കോഴ്സുകളിലേക്കുള്ള ശ്രമങ്ങൾ ഫലം കാണും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): പ്രവർത്തനങ്ങളിൽ മന്ദഗതിയും യാത്രാതടസ്സങ്ങളും അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങളിൽ ശ്രദ്ധ വേണം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): സാമ്പത്തിക ഇടപാടുകളിൽ കരുതൽ ആവശ്യമാണ്. ചെലവുകൾ വർധിക്കാനും പദ്ധതികൾ തടസ്സപ്പെടാനും സാധ്യതയുണ്ട്. വായ്പാ ശ്രമങ്ങൾ നീണ്ടുപോകാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): ഉത്സാഹവും ആത്മവിശ്വാസവും വർധിക്കുന്ന ദിനം. പ്രവർത്തനവിജയവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. കുടിശ്ശിക തുകകൾ തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.